കൊട്ടാരക്കര: ഗവ.എച്ച്.എസ്.എസ് കൊട്ടാരക്കര, ഗവ.എച്ച്.എസ്.എസ് സദാനന്ദപുരം, എസ്.കെ.വിഎച്ച്.എസ്.എസ് തൃക്കണ്ണമംഗൽ, എം.ടി.എം.എച്ച്.എസ് കുണ്ടറ, മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ പുലമൺ എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ജനുവരിയിൽ നടന്ന കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ അസൽ പ്രമാണ പരിശോധന 13ന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഈ മാസം ആദ്യം നടന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർ മാത്രമാണ് പങ്കെടുക്കേണ്ടത് . അസൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഹാൾ ടിക്കറ്റ് എന്നിവ കൊണ്ടുവരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു .