പരവൂർ :പരവൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു പാസായ ഡി.എം. എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 15ന് മുൻപ് പരവൂർ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകണം. 16ന് രാവിലെ 11ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർത്ഥികൾ

അസൽ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തണം.