കൊട്ടാരക്കര: ഇന്ധന- പാചക വാതക വില വർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിലും പ്രതിഷേധിച്ച് ജെ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ധർണ നടത്തി. ജെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വല്ലം ഗണേശൻ അദ്ധ്യക്ഷത
വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.സോമരാജൻ, ബാബു പുലമൺ എന്നിവർ സംസാരിച്ചു.