youthth-
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പകൽപ്പന്തം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പകൽപ്പന്തം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. വാളയാറിലും വടകരയിലും വണ്ടിപ്പെരിയാറിലും ഡി.വൈ.എഫ്.ഐ നേതാക്കളാണ് പ്രതിസ്ഥാനത്തെന്നും ഭരണത്തിന്റെ മറവിൽ മാഫിയാപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും ആർ.എസ്. അബിൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് അസംബ്ളി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം ഷഫീഖ് കിളികൊല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, ഷാസലിം, ഉനൈസ് പള്ളിമുക്ക്,​ വിപിൻ വിക്രം, നിഷാദ് നിസാർ, അൻഷാദ് പോളയത്തോട്, സുധീർ കൂട്ടുവിള, ഷെമീർ മയ്യനാട്, ബോബൻ പുല്ലിച്ചിറ, അയത്തിൽ ശ്രീകുമാർ, അഭിനന്ദ് വാറുവിൽ, ഫൈസൽ അയത്തിൽ, അനസ് കൊട്ടിയം, അമൽ ജോൺ ജോസഫ്, ഗിരീഷ്, വിനീത് വർഗീസ്, ഷെബിൻ ഇരവിപുരം, സനൂജ് ഷാജഹാൻ എന്നിവർ സംസാരിച്ചു. കൊല്ലം പ്രസ് ക്ലബിന് മുന്നിൽ നിന്ന് പ്രകടനമായെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ പകൽപ്പന്തം കത്തിച്ച് പ്രതിഷേധം നടത്തിയത്.