photo
നന്മ വണ്ടി പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്ക് പ്രാതൽ നൽകുന്നു.

കരുനാഗപ്പള്ളി: നന്മ വണ്ടിയുടെ പ്രാതൽ വിതരണം ആരംഭിച്ചിട്ട് 150 ദിവസങ്ങൾ പിന്നിടുന്നു. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാനസികാരോഗ്യ പ്രശ്നങ്ങളാൽ ഊരു ചുറ്റി നടക്കുന്നവർക്കും ഓച്ചിറ ബസ് സ്റ്റാൻഡ് പരിസരത്ത് തമ്പടിച്ചവർക്കുമാണ് ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത് . രാവിലെ 7 മണിക്ക് തുടങ്ങുന്ന പ്രാതൽ വിതരണം 8 മണിക്ക് അവസാനിക്കും. ഒരു ദിവസം എഴുപതോളം പേർക്ക് നൻമ വണ്ടി പ്രാതൽ എത്തിക്കുന്നുണ്ട്.പാർസൽ സംവിധാനം ഒഴിവാക്കി നേരിട്ട് വിളമ്പിയാണ് നൽകുന്നത്.കരുനാഗപ്പള്ളി നഗരസഭ ജീവനക്കാരൻ ബിജു മുഹമ്മദ്, ഹൈസ്ക്കൂൾ അദ്ധ്യാപകൻ അബ്ദുൽ ഷുക്കൂർ , ചെറുകിട വ്യവസായി തൊടിയൂർ സന്തോഷ്, സ്റ്റുഡിയോ ഉടമ ഹാരീസ് ഹാരി എന്നിവരുടെ മനസിൽ രൂപപ്പെട്ട ആശയമായിരുന്നു നൻമ വണ്ടി .ഇപ്പോൾ കൂടുതൽ പേർ നന്മ വണ്ടിയിൽ കണ്ണികളാവുകയാണ്.