renju-prathi
പ്രതി രഞ്ജു

അഞ്ചൽ: പ്ലസ് വൺ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ.

ഏരൂർ നേട്ടയം സ്വദേശി സജി എന്നുവിളിക്കുന്ന രഞ്ജുവാണ് (35)​ ഏരൂർ പൊലീസിന്റെ പിടിയിലായത്. സ്കൂളിൽ പോകുന്ന സമയത്ത് കുട്ടിയെ പ്രണയംനടിച്ച് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി പീഡിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ മാതാപിതാക്കൾ ഏരൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിലുള്ള സംഘം സജിയെ നെട്ടയത്തുനിന്ന് പിടികൂടിയത്. വെദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ്
പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി രഞ്ജുവിനെതിരെ കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.