photo
കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 6-ം വാർഡിൽ കോൺഗ്രസ്സ് സമാഹരിച്ച സ്മാർട്ട് ഫോണുകൾ സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 6-ം വാർഡിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കോൺഗ്രസ് വാർഡ് കമ്മിറ്റി സമാഹരിച്ച സ്മാർട്ട് ഫോണുകൾ സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്തു. ആറാം വാർഡിലെ ഇരുപതോളം വിദ്യാർത്ഥികൾക്കാണ് ഫോണുകൾ നൽകിയത്. . യോഗത്തിൽ ഗ്രാമപഞ്ചായത് മെമ്പർ സൗമ്യ പ്രേംകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, അശോകൻ കുരുങ്ങപ്പള്ളി, രാജേഷ് മണിയൻ, ശ്രീജിത്ത്, താഹിർ, നൗഷാദ്, പ്രേംകൃഷ്ണൻ, കുമാരി, സുമംഗല കുഞ്ഞമ്മ, വിഷ്ണു, ഷംനാദ്, ചന്തു എന്നിവർ സംസാരിച്ചു