navas
വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകർ ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ

ശാസ്താംകോട്ട: ഗ്രേസ് മാർക്ക് നിഷേധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ ശാസ്താംകോട്ട എ.ഇ. ഓഫീസിന് മുന്നിൽ ധർണ നടത്തി. എ.ബി.വി.പി.ശാസ്താംകോട്ട നഗർ സമിതി പ്രസിഡന്റ്‌ എസ്. അതുൽ, സെക്രട്ടറി ദിവ്യപ്രസാദ്, വൈസ് പ്രസിഡന്റുമാരായ ആർ.അനന്തു, നിതിൻ മൈനാഗപ്പള്ളി, അനന്ദു പിള്ള, രേഷ്മ തുടങ്ങിയവർ നേതൃത്വം നൽകി. :