കൊല്ലം: കലാദീപം സാംസ്കാരിക സമിതിയുടെ സർഗകീർത്തി പുരസ്കാരദാന സമ്മേളനം കൊല്ലം വൈ.എം.സി.എ ഹാളിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികയും കവയത്രിയുമായ അനിത ദിവോദയം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് ടൈറ്റസ്, സാമൂഹിക പ്രവർത്തകൻ ജഗന്നാഥൻ, സാഹിത്യകാരൻ മാമ്പള്ളി ജി.ആർ. രഘുനാഥ് എന്നിവർക്ക് മേയർ പ്രസന്ന ഏണസ്റ്റ് സർഗകീർത്തി പുരസ്കാരങ്ങൾ വിതരണം ചെയ്തു.