ശാസ്താംകോട്ട: ക്ലോസറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ ശാസ്താംകോട്ട ഫയർഫോഴ്സ് രക്ഷിച്ചു. വടക്കൻ മൈനാഗപ്പള്ളി അഭിനിവാസ് വീട്ടിൽ രഘു -വത്സല ദമ്പതികളുടെ മകൾ ആവണി (7) യുടെ കാൽ ഇന്നലെ രാവിലെയാണ് ക്ലോസറ്റിൽ കുടുങ്ങിയത്. വീട്ടുകാരും വിവരം അറിഞ്ഞെത്തിയ പരിസരവാസികളും കാൽ ഊരി എടുക്കാൻ പരിശ്രമിച്ചങ്കിലും കഴിഞ്ഞില്ല. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ശാസ്തംകോട്ട ഫയർ യൂണിറ്റ് എത്തി മുക്കാൽ മണിക്കൂറത്തെ പരിശ്രമത്തിനോടുവിൽ കുട്ടിയെ രക്ഷിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ സാബു ലാൽ, മാത്യു കോശി, ഷിനു, മനോജ്, ജയപ്രകാശ്, രമേശൻ, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.