പത്തനാപുരം: പത്തനാപുരത്ത് നിന്ന് ആരംഭിച്ച് പള്ളിമുക്ക് മുക്കടവ് വഴി പുനലൂരിലേക്കുള്ള പാത ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് എം.എൽ.എ പിന്നോട്ടു പോകുന്നു വെന്നാരോപിച്ച് കേരള കോൺഗ്രസ് പത്തനാപുരം മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
പിറവന്തൂർ മണ്ഡലം പ്രസിഡന്റ് എലിക്കാട്ടൂർ രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.അനിൽ,രതീഷ്‌ അലിമുക്ക്,ഡെന്നിവർഗീസ്, രഘുനാഥ് കാമുകുംചേരി,അനിൽ പുന്നല,ജോർജ്കുട്ടി.വിനാരായണൻഎന്നിവർ സംസാരിച്ചു.