cong
ഫാ.സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും ഭരണകൂട- ജുഡീഷ്യൽ ഭീകരതക്കെതിരെയും കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദീപം തെളിച്ച് പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും ഭരണകൂട - ജുഡീഷ്യൽ ഭീകരതക്കെതിരെയും കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നീലി കുളം സദാനന്ദൻ അദ്ധ്യക്ഷനായി. കെ.കെ. സുനിൽകുമാർ, ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, അശോകൻ കുറുങ്ങപ്പള്ളി, എൻ. വേലായുധൻ, ബി. സെവന്തികുമാരി, അൻസാർ മലബാർ, കയ്യാലത്തറ ഹരിദാസ്, മെഹർഖാൻ ചേന്നല്ലൂർ, കെ. ശോഭകുമാർ, ജി. ശശികുമാർ, സന്തോഷ് തണൽ, സത്താർ, കെ.വി. വിഷ്ണു ദേവ് തുടങ്ങിയവർ സംസാരിച്ചു.