കൊട്ടാരക്കര: പാചകവാതക വിലവർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. പ്രസിഡന്റ് ജലജ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമരം ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. സുഗതകുമാരി, ശോഭ പ്രശാന്ത്, നെല്ലിക്കുന്നം സുലോചന, ആശാ അജയൻ, സുഹർബാൻ, എലിസബത്ത് സജി, ആതിര ജോൺസൺ, രേഖ ഉല്ലാസ്, ലക്ഷ്മി, രാജി, വിനിജ എന്നിവർ സംസാരിച്ചു.