kunnathoor
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധധർണ കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.കൃഷ്ണൻകുട്ടിനായർ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾ പരിഹരിക്കുക, വാക്സിൻ നൽകുന്നതിലെ ക്രമക്കേട് അവസാനിപ്പിക്കുക, വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുക, ജനകീയ സമിതികൾ വിളിച്ചു ചേർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.കൃഷ്ണൻകുട്ടിനായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ്‌ അദ്ധ്യക്ഷനായി..എസ്.സുഭാഷ്, സരസ്വതി അമ്മ, എ.മുഹമ്മദ്‌കുഞ്ഞ്, ആർ.ഡി പ്രകാശ്, സമീർയൂസഫ്, രവീന്ദ്രൻപിള്ള,യുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കലേഷ്,അജയകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം.വിജയ രാഘവൻ സ്വാഗതവും പാർലമെന്ററി പാർട്ടി ലീഡർ ബിജുരാജൻ കൈതപ്പുഴ നന്ദിയും പറഞ്ഞു.