കൊല്ലം: ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ഇ - ലോക് അദാലത്തിൽ 4,462 കേസുകൾ തീർപ്പാക്കി. കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമുള്ള 3,942 കേസുകൾ ഉൾപ്പെടെയാണിത്. എട്ടുകോടി 16 ലക്ഷം രൂപയുടെ വ്യവഹാരമാണ് തീർപ്പാക്കിയത്. ജില്ലാ ജഡ്ജി കെ. വി. ജയകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി എൻ. ഹരികുമാർ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി.ആർ. ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.