പുനലൂർ: വണ്ടിപ്പെരിയാറിലെ ബാലികയെ പീഡിപ്പിച്ചവരെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് യുവമോർച്ച പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ജനകീയ വിചരണ സമരം സംഘടിപ്പിച്ചു. ബി.ജെ.പി പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രതു തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.ബി.ബബുൽ ദേവ്, വി.ദീപു രാജ്, അനന്തു മുരളി, പ്രേംകുമാർ, ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.