കൊട്ടിയം: വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി പതിനെട്ടു വർഷമായി നടത്തിവരുന്ന സംയോഗ കലാവിരുന്ന് 2021 കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി ഇന്നും നാളെയും നടത്തും. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് വെർച്ച്വൽ ഇവന്റ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.