കൊല്ലം: വണ്ടിപ്പെരിയാറിലെ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോകുൽ കരുവ, മണ്ഡലം വൈസ് പ്രസിഡന്റ് സജിൻ, മണ്ഡലം കമ്മിറ്റി അംഗം സൂരജ് എന്നിവർ സംസാരിച്ചു.