കൊട്ടാരക്കര : സംവരണം മൗലികാവകാശമാക്കുന്നതിന് പാർലമെന്റിൽ പ്രത്യേക ബില്ല് അവതരിപ്പിക്കുക, സംവരണത്തിന് ഭരണഘടന പരിരക്ഷ ഉറപ്പാക്കുക, സ്വകാര്യ മേഖലയിൽ സംവരണം നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ധർണ നടത്തി.കൊട്ടാരക്കര ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ പി.കെ.എസ് ജില്ലാ സെക്രട്ടറി ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജി.മുകേഷ്, ഏരിയാ സെക്രട്ടറി ബി.രാജേന്ദ്രൻ, ആർ.ബിനു എന്നിവർ സംസാരിച്ചു. പി.സി.വിജയകുമാർ
അദ്ധ്യക്ഷത വഹിച്ചു. കെ.സി.നാരായണൻ സ്വാഗതവും ഡി.ജയകുമാർ നന്ദിയും പറഞ്ഞു.