lai

കൊല്ലം: മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊല്ലം പബ്ലിക് ലൈബ്രറി തുറക്കുന്നത് സംബന്ധിച്ചുള്ള ആലോചനകൾക്കായി കൊല്ലം ഗവേണിംഗ് ബോ‌ഡി യോഗം ഇന്ന് ചേരും. ഭരണസമിതി ചെയർമാനായ കളക്ടറാണ് യോഗം വിളിച്ചുചേർക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ച് 16നാണ് ലൈബ്രറി അടച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ സംസ്ഥാനത്തെ മറ്റെല്ലാ ലൈബ്രറികളും തുറന്നെങ്കിലും കൊല്ലം പബ്ലിക് ലൈബ്രറി തുറക്കാൻ കളക്ടർ അനുമതി നൽകിയില്ല. ഇതുസംബന്ധിച്ച് കേരളകൗമുദി തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ലൈബ്രറി തുറക്കുന്നതിന് പുറമേ സംസ്ഥാന ലൈബ്രറി കൗൺസിലിന് കൈമാറണമെന്ന ആവശ്യം, ജീവനക്കാരുടെ ശമ്പള കുടിശിക നൽകൽ എന്നിവയും ഇന്നത്തെ യോഗത്തിന്റെ അജണ്ടയാണ്.