kundara-photo
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​കൂ​ട​ ​ഭീ​ക​ര​ത​യ്ക്കെ​തി​രെ​ ​കുണ്ടറ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി മുക്കടയിൽ നടത്തിയ പ്രതിഷേധ ജ്വാല കുണ്ടറ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: ഫാ.​ ​സ്റ്റാ​ൻ​ ​സ്വാ​മി​യെ​ ​ജ​യി​ലി​ല​ട​ച്ച് ​ന​ര​ക​യാ​ത​ന​ ​അ​നു​ഭ​വി​പ്പി​ച്ച് ​മ​ര​ണ​ത്തി​ലേ​ക്ക് ​ത​ള്ളി​വി​ട്ട​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​കൂ​ട​ ​ഭീ​ക​ര​ത​യ്ക്കെ​തി​രെ​ ​കുണ്ടറ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി മുക്കടയിൽ നടത്തിയ പ്രതിഷേധ ജ്വാല കുണ്ടറ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കുരീപള്ളി സലിം, കുണ്ടറ സുബ്രഹ്മണ്യം, വിളവീട്ടിൽ മുരളി, പെരിനാട് മുരളി, വിനോദ് ജി. പിള്ള, നജിം പുത്തൻകട, ഇളമ്പള്ളൂർ സുരേഷ് ബാബു, രാജു ഡി. പണിക്കർ, അനിൽ കുമാർ, സുരേഷ്‌ കുമാർ, സി.ഡി. ജോൺ, സിന്ധു ഗോപൻ, ദീപക്, ശ്രീനിവാസൻ, ജോൺ കുമാർ, മാത്യു, തുളസീധരൻ, ജോർജ്കുട്ടി, ഗോപൻ എന്നിവർ സംസാരിച്ചു.