കൊല്ലം: പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പരവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ സംവരണ സംരക്ഷണ സമരം നടന്നു. പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം എൻ. ഓമന ഉദ്ഘാടനം ചെയ്തു. ശോഭന അദ്ധ്യക്ഷത വഹിച്ചു. പരവൂർ മുനിസിപ്പൽ കൗൺസിലർമാരായ ടി.സി. രാജു, സുരേഷ് കുമാർ, പി.കെ.എസ് വില്ലേജ് കമ്മിറ്റി അംഗങ്ങളായ പൊന്നമ്മ ബാബു, ദീപ്തി, മിനി എന്നിവർ സംസാരിച്ചു.