തൊടിയൂർ : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ തൊടിയൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലകല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുധീർ കാരിക്കൽ, സുനിതഅശോകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഒ.കണ്ണൻ, ഷബ്നജ വാദ്',ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർവിജയൻ, ഷാനിമോൾ, ശുഭ കുമാരി, കെ.ധർമ്മരാജൻ, ഇന്ദ്രൻ, സഫീനഅസീസ്, സുനിത ,മോഹനൻ,
ഉഷാകുമാരി, ബഷീർ,സുജാത എന്നിവർ സംസാരിച്ചു. എ .ഡി .എ വിനീഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തംഗം വിനോദ് സ്വാഗതവും അസി. കൃഷി ഓഫീസർ എസ്.സുർജിത് നന്ദിയും പറഞ്ഞു.