kayal
അഷ്ടമുടി കായലിൽ നീലേശ്വരം തോപ്പിൽ സ്വകാര്യ വ്യക്തി നടത്തിയ കായൽ കൈയേറ്റം

കൊല്ലം: അഷ്ടമുടി കായലിൽ നീലേശ്വരം തോപ്പിൽ സ്വകാര്യ വ്യക്തി നടത്തിയ കായൽ കൈയേറ്റം ഉൾനാടൻ ജലഗതാഗത വകുപ്പ് ഒഴിപ്പിച്ചു. കരയിൽ നിന്ന് 30 സെന്റോളം കായൽ പ്രദേശം തെങ്ങും കുറ്റി അടിച്ചാണ് കൈയേറിയത്. രഹസ്യവിവരത്തെ തുടർന്ന് ഉദ്യോഗസ്ഥ സംഘമെത്തുമ്പോൾ മണ്ണിട്ട് കായൽ നികത്താനുള്ള ശ്രമത്തിലായിരുന്നു. അസി. എക്സി. എൻജിനിയർ ജോയി ജനാർദ്ദനൻ, അസി. എൻജിനിയർ എെ.ജി. ജികുകുമാരി, ഓവർസിയർ വൈ. പ്രഭാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് കായൽ ഭൂമി തിരിച്ചുപിടിച്ചത്.