കൊല്ലം : ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ച് നരകയാതന അനുഭവിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ "നീതിയുടെ നിലവിളി " എന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. നാസർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എസ്. വിപിനചന്ദ്രൻ, കെ.ബി. ഷഹാൽ, ആദിക്കാട് ഗിരീഷ്, ബി. സക്കീർ ഹുസൈൻ, ലിസ്റ്റൺ, മുഹമ്മദ് റാഫി, എ. കമറുദ്ദീൻ, അനസ് നാസർ, ബോബൻ പുല്ലിച്ചിറ, എ. മെഹബൂബ് എന്നിവർ സംസാരിച്ചു.