raghu-
കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ച് നരകയാതന അനുഭവിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, അഡ്വ. പി. വരദരാജൻ, പരവൂർ മോഹൻദാസ്, സിജി പഞ്ചവടി, സുരേഷ് ഉണ്ണിത്താൻ, സുധീർ കുമാർ, പൊഴിക്കര വിജയൻ പിള്ള, അഡ്വ. ബി. അജിത്ത്, അനിൽ പ്രേംജി എന്നിവർ പ്രസംഗിച്ചു.