ശാസ്താംകോട്ട: വീടിന്റെ ഷെഡിൽ സൂക്ഷി ച്ചിരുന്ന സ്കൂട്ടർ കത്തി നശിച്ചു. പടിഞ്ഞാറേകല്ലട പി.എൻ. ഭവനിൽ പരേതനായ പ്രസന്നന്റെ ഭാര്യ ബീനയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.. തീ കത്തുന്നത് കണ്ട് വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയെങ്കിലും വാഹനം പൂർണമായി കത്തിനശിച്ചു. ഷെഡിൽ സൂക്ഷിച്ചിരുന്ന തടിക്ക് തീ പിടിച്ചെങ്കിലും മറ്റ് അപായങ്ങളില്ല. ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.