കൊല്ലം: മദ്യവർജ്ജനത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സെൻട്രൽ പ്രൊഹിബിഷൻ കമ്മിറ്റി പുനസംഘടിപ്പിച്ച് മദ്യവർജ്ജനവും നിരോധനവും പ്രാവർത്തികമാക്കണമെന്ന് ഡെമോക്രാറ്റിക് ഫോറം, മൊറാർജിഫോറം എന്നീ സംഘടനകളുടെ സംയുക്തയോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രമുഖ ഗാന്ധിയൻ തകിടി കൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ജോൺ മാത്യൂ കുട്ടനാട്, ടി.ഡി. സദാശിവൻ, അഡ്വ. കെ.എൻ. മോഹൻലാൽ, സി.ആർ. രാമവർമ്മ, ഫാ. ഗീവർഗീസ് തരകൻ, അലോഷ്യസ് കണ്ടച്ചാംകുളം, എം. ഇബ്രാഹീംകുട്ടി, എം.കെ. തമീം, എബ്രഹാം താമരശേരി, പ്രൊഫ. ഡി.സി. മുല്ലശേരി, ഗ്രേസി ജോർജ്, എ. സൗദ, നേഹ മരിയ ജോർജ് എന്നിവർ സംസാരിച്ചു.