തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജലജീവൻ മിഷൻ പദ്ധതിയിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. ബിരുദവും ജലവിതരണം, സാമൂഹ്യ സേവനം, ജലവിതരണ പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകർ 40 വയസിൽ താഴെ പ്രായമുള്ളവരും കുടുംബശ്രീയംഗവും സി.ഡി.എസ് പരിധിയിലെ സ്ഥിര താമസക്കാരുമായിരിക്കണം. വനിതകൾക്ക് പ്രത്യേക മുൻഗണന ലഭിക്കും.

യോഗ്യരായവർ സ്വയം തയ്യാറാക്കിയ അപേക്ഷ ,യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെമ്പർസെക്രട്ടറി ,കുലശേഖരപുരം കുടുംബശീ സി.ഡി.എസ് എന്ന വിലാസത്തിൽ 12ന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 94474533 27.