തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിയ്ക്കുന്ന കോഴിക്കടകൾ 31 നകം ലൈസൻസ് എടുക്കണമെന്ന് സെക്രട്ടറി സി.ജനചന്ദ്രൻ അറിയിച്ചു.
പൊതുസ്ഥലങ്ങൾ, ജലസ്രോതസുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഇറച്ചിയവശിഷ്ടങ്ങൾ നിക്ഷേപിയ്ക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
കടയിൽ നിന്ന് അവശിഷ്ടങ്ങൾ സംസ്കരണത്തിനായി ശേഖരിയ്ക്കുന്ന ഏജൻസിയുടെ വിശദവിവരങ്ങൾ, ആരോഗ്യവകുപ്പിന്റെ സാനിട്ടറി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി ലൈസൻസ് എടുക്കാം.