mask

 അജ്ഞത ആപത്തെന്ന് വിദഗ്ദ്ധർ

കൊല്ലം: ഇരട്ട മാസ്ക് ധരിക്കുന്നതിൽ അജ്ഞത തുടരുന്നതായി ആരോഗ്യവിദഗ്ദ്ധർ. ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ.

ശരിയായ രീതിയിൽ ധരിച്ചില്ലെങ്കിൽ ഓക്സിജൻ ലെവൽ താഴും. യു.എസ് ആരോഗ്യ വകുപ്പിന്റെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) ജനുവരിയിൽ നടത്തിയ പഠനത്തിലാണ് ഇരട്ടമാസ്‌ക് കൂടുതൽ ഫലപ്രദമെന്ന് വിലയിരുത്തിയത്.

സർജിക്കൽ മാസ്ക് ധരിക്കുമ്പോഴുള്ള വിടവുകൾ നികത്താൻ മുകളിൽ തുണി മാസ്ക് ധരിക്കാനാണ് നിർദേശിച്ചത്. എന്നാൽ ഏതെങ്കിലും രണ്ടു മാസ്ക് എന്ന അർത്ഥത്തിലാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എൻ 95 മാസ്കിന്റെ കൂടെ മറ്റ് മാസ്കുകൾ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇരട്ട മാസ്ക് ധരിക്കേണ്ടത്

1. സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് എന്നക്രമത്തിൽ

2. എൻ 95 മാസ്കാണെങ്കിൽ ഒന്ന് മാത്രം

3. മുഖത്തിന് അനുയോജ്യമായവ ഉപയോഗിക്കണം

4. രണ്ട് സർജിക്കൽ മാസ്ക്, രണ്ട് തുണി മാസ്ക്, എൻ 95ന് മുകളിൽ തുണി മാസ്ക്, സർജിക്കൽ മാസ്കിന്‌ മുകളിൽ എൻ 95 എന്ന രീതി പാടില്ല

5. കൂടുതൽ സമയം എൻ 95 മാസ്ക് ധരിക്കരുത്

''

മാസ്ക് നിർബന്ധവും ഡബിൾ മാസ്ക് പൗരന്റെ ഉത്തരവാദിത്വവും എന്ന രീതിയാണ് പിന്തുടരേണ്ടത്. ധരിക്കുന്നത് ശരിയായ വിധത്തിലാണെന്ന് ഉറപ്പാക്കണം.

ആരോഗ്യവിദഗ്ദ്ധർ