ഓച്ചിറ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'സ്ത്രീപക്ഷ കേരളം' കാമ്പയിൻ സി.പി.എം ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ ഉദ്ഘാടനം ചെയ്തു. മല്ലിക അദ്ധ്യക്ഷയായ യോഗത്തിൽ വിജയ കമൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രതിജ്ഞ ചൊല്ലി. സി.പി.എം എൽ.സി സെക്രട്ടറി കെ. സുഭാഷ്, സുൽഫിയ ഷെറിൻ , സഖറിയ, ബേബി അനസ് തുടങ്ങിയവർ സംസാരിച്ചു.