ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ. എൽ. പി സ്കൂളിൽ വയനാപക്ഷാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ നടന്ന പോസ്റ്റർ നിർമ്മാണം, പത്ര വായന, ചിത്രരചന, കഥപറച്ചിൽ, നാടൻപാട്ട്‌, പ്രസംഗം മത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാന വിതരണം സി. ആർ. മഹേഷ് എം. എൽ. എ. നിർവഹിക്കും. നാളെ 11.30 ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എസ്. എം. സി. ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാളു സതീഷ്, മിനി പൊന്നൻ, എസ് .എം. സി വൈസ് ചെയർമാൻ രതീഷ്കാന്ത് എന്നിവർ സംസാരിക്കും. പ്രഥമ അദ്ധ്യാപകൻ സന്തോഷ്‌കുമാർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ശ്രീജ വിനോദ് നന്ദിയും പറയും.