പത്തനാപുരം : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഥികൻ വി. സാംബശിവന്റെ അനുസ്മരണ യോഗം നടത്തി. ഗൂഗിൾ മീറ്റ് വഴി നടന്ന അനുസ്മരണ യോഗം കാഥികനും സംഘടനാ വൈസ് പ്രസിഡന്റുമായ അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. സി .ഡോൺ അദ്ധ്യക്ഷനായി. കാഥികൻ നരിക്കൽ രാജീവ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ പത്തനാപുരം ദിലീപ്, ജില്ലാ വൈസ് പ്രസിഡന്റ് കോട്ടാത്തല സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സജിത്ത് സാന്ദ്ര,താമരക്കുടി വിജയകുമാർ ,വിജയ കല, സുരേഷ് ആതിര തുടങ്ങിയവർ സംസാരിച്ചു.