inauguration
നിലാവ് പദ്ധതിയുടെ ഉദ്ഘാടനം കരാളിമുക്കിൽ

പടിഞ്ഞാറെക്കല്ലട : പഞ്ചായത്തിൽ നിലാവ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി മുഴുവൻ തെരുവ് വിളക്കുകളും എൽ. ഇ. ഡി ആക്കുന്ന പദ്ധതിക്കാണ് ഇന്ന് കാരാളിമുക്കിൽ തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുധീർ അദ്ധ്യക്ഷനായി. കെ. എസ്. ഇ. ബി എക്സി :എൻജിനീയർ സുഭാഷ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കെ. എസ്. ഇ.ബി അസി.എൻജിനീയർ ,​ടൗൺവാർഡ് മെമ്പർ റജീന തുടങ്ങിയവർ സംസാരിച്ചു.