പുത്തൂർ: ബി.ജെ.പി കുളക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം സംഘടിപ്പിച്ചു. കർഷകമോർച്ച ജില്ലാ സെക്രട്ടറി ജി.ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. അജിത് ചാലൂക്കോണം അദ്ധ്യക്ഷനായി. കുളക്കട വേണു, രാധാകൃഷ്ണ പിള്ള, എസ്.ഗീതാകുമാരി, രവീന്ദ്രൻ, മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.