ഓടനാവട്ടം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യു. ഡി. എഫ് ആഹ്വാനം ചെയ്ത കുടുംബ സത്യഗ്രഹത്തിന്റെ ഭാഗമായി വെളിയം പഞ്ചായത്തിന്റെ വിവിധ വീടുകളിൽ യു.ഡി .എഫ്, ആർ .എസ്. പി പ്രവർത്തകർ സത്യഗ്രഹം നടത്തി. പരിപാടികളുടെ പഞ്ചായത്ത്‌ തല ഉദ്‌ഘാടനം യു.ഡി. എഫ് പഞ്ചായത്ത്‌ കമ്മിറ്റി കൺവീനർ വെളിയം ഉദയകുമാർ നിർവഹിച്ചു. ആർ .എസ് .പി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം .എസ് .ബിജു, ജെ. കെ. രാജേഷ്, രാകേഷ് ചൂരക്കോട്, പുതുവീട് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.