കൊല്ലം : കൊവിഡ് മൂന്നാംതരംഗം മുന്നിൽക്കണ്ട് കിളികൊല്ലൂർ മൂന്നാം കുറ്റിയിലെ സെക്യുലർ നഗർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന എൽ.എം.എസ്.എൽ.പി സ്കൂളിന് കിളികൊല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി പ്രതിരോധ ഔഷധങ്ങൾ വിതരണം ചെയ്തു. അപരാജിത ധൂമ പൂർണം, ഷഡംഗം കഷായ ചൂർണം എന്നിവ നഗർ സെക്രട്ടറി കെ.എസ്. ഷിബു, പ്രസിഡന്റ് എ.കെ. സെയ്ദ് എന്നിവർ ചേർന്ന് എറ്റുവാങ്ങി പ്രഥമാദ്ധ്യാപകൻ ജോണിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. എസ്. അംജിത്തിന്റെ നിർദേശപ്രകാരമാണ് ആയുർവേദ ഔഷധം വിതരണം ചെയ്തത്.