കൊട്ടാരക്കര: ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അസി.എൻജിനീയറെ ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഉദാസീനതമൂലം റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും ഫണ്ടുകൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പദ്ധതികളൊന്നും നടപ്പാക്കാതെ പഞ്ചായത്ത് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസി‌ഡന്റ് ശരണ്യ സന്തോഷ്, രാജഗോപാൽ, ദിലീപ് നെടുവത്തൂർ, സന്തോഷ് പദ്മശ്രീ, അജിത് ചാലൂക്കോണം, രാജേഷ് കുരുക്ഷേത്ര, സോമരാജൻ, രാജൻ, നന്ദു എന്നിവർ പങ്കെടുത്തു.