പുത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. കൊട്ടാരക്കര മേഖലാ സെക്രട്ടറി ഡി.മാമച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ പിള്ള, കല്ലുംപുറം വസന്തകുമാർ, സൗപർണിക രാധാകൃഷ്ണപിള്ള, പി.ഒ.മാത്യൂസ്, ജോൺ സഖറിയ, ലിജു ജോൺ, മനോജ് വിസ്മയ എന്നിവർ സംസാരിച്ചു.