പരവൂർ : വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. പരവൂർ കവലയിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉദയകുമാർ, സുരേഷ് ബാബു, സിന്ധു സുധീർ, ജി. പ്രദീപ്, ചന്തു ചാത്തന്നൂർ, പ്രകാശ്, ജഗദീഷ്, അഖിലൻ എന്നിവർ പങ്കെടുത്തു.