പുത്തൂർ: ഏറത്തുകുളക്കട 1246-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സഹായ വിതരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. നോട്ടുബുക്കുകളും മൊബൈൽ ഫോണുകളുമടക്കം വിതരണം ചെയ്തു. പ്രസിഡന്റ് ആമ്പാടി രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, പി.ഹരികുമാർ, ബി.ശശിധരൻ പിള്ള, ജി.പി.മോഹൻദാസ്, എ.സി.പ്രദീപ് എന്നിവർ സംസാരിച്ചു.