കൊട്ടാരക്കര: കേരള പവർ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി. ജീവനക്കാരെ കുറയ്ക്കുന്നത് ഒഴിവാക്കുക, പ്രൊമോഷനുകളും നിയമനങ്ങളും നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഐ.എൻ.ടി.യു.സി മേഖലാ പ്രസിഡന്റ് വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കലേഷ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ, സന്ദീപ്, ബിജു എന്നിവർ സംസാരിച്ചു.