കൊല്ലം: കേരളാ സ്വാശ്രയ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഒാൺലൈനായി ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ വെബിനാറിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റായി പ്രൊഫ. ഡോ. അബ്ദുൽ സലാം ചന്ദനത്തോപ്പിനെ (കൊല്ലം) തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ.എം. മൂസ അൽ അസ്ഹർ തൊടുപുഴ (വർക്കിംഗ് പ്രസിഡന്റ്), പൗലോസ് (ജനറൽ സെക്രട്ടറി), വെഞ്ചേമ്പ് പ്രകാശ് (ട്രഷറർ), ഫാ. ടോണി ജോസഫ് ബർസർ, നെടുങ്കണ്ടം അബ്ദുൽ ഖാദർ കോഴിക്കോട് (ജോയിന്റ് സെക്രട്ടറി). ടീച്ചർ ട്രെയിനിംഗ് സിലബസ് ലഘൂകരിക്കണമെന്നും വിദ്യാർത്ഥികളുടെ തുടർപഠനം മുടങ്ങാതിരിക്കാൻ സമയബന്ധിതമായി പരീക്ഷകൾ നടത്തി റിസൾട്ട് പ്രസിദ്ധീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.