കരുനാഗപ്പള്ളി : നമുക്ക് വേണ്ടി മണ്ണിന് വേണ്ടി എന്ന കാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കണ്ടൽക്കാടുകളിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിനും കണ്ടലുകൾ നൽകുന്ന സംഭാവനകളെ കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരുകയാണ് യാത്ര കൊണ്ട് ലക്ഷ്യമിട്ടത്. .ആയിരം തെങ്ങ് കണ്ടൽ വനത്തിൽ നടന്ന പഠന പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കൾ പങ്കെടുത്തു. വനമിത്ര പുരസ്കാരജേതാവും കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാനുമായ സുമൻജിത്ത് മിഷ കണ്ടലുകളെക്കുറിച്ച് വിശദീകരിച്ചു. കൗൺസിൽ ഭാരവാഹികളായ ജി. മഞ്ചുകുട്ടൻ, അനിൽ കിഴക്കടത്ത്, മുഹമ്മദ് സലിം ഖാൻ,ശബരീനാഥ്,സുധീർ ഗുരുകുലം,ഷിബു, വിഷ്ണു,അസ്സർ മുണ്ടപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. കണ്ടൽ വനവത്ക്കരണത്തിനുള്ള കണ്ടൽ വിത്തുകളും സംഘം ശേഖരിച്ചു.