കൊട്ടാരക്കര: നഗരസഭയിലെ എസ്.സി, എസ്.ടി വികസന ഫണ്ട് ദുർവിനിയോഗം, തിരിമറി, ലാപ്സാക്കൽ എന്നിവയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി

സ്വീകരിക്കണമെന്നും പട്ടികജാതി -വർഗ ഐക്യവേദി സംസ്ഥാന രക്ഷാധികാരി അയിത്തിയൂർ സുരേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പട്ടികജാതി ഗോത്ര കമ്മിഷൻ ഉത്തരവ് അവഗണിച്ച സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികജാതി -വർഗ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര നഗരസഭ ഓഫീസിന് മുന്നിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ആനക്കോട്ടൂർ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ.ഗോപാലകൃഷ്ണൻ, നേതാക്കളായ പേരാംതൊടിബാബു, നീലേശ്വരംകൃഷ്ണൻകുട്ടി, ടി.ഗോപാലകൃഷ്ണൻ, രതീഷ് ചാലൂക്കോണം, നെല്ലിക്കുന്നം ശ്രീധരൻ, ആനക്കോട്ടൂർ റാണി, പുനലൂർ ഗോപി. കാടാങ്കുളം വസുമതി എന്നിവർ സംസാരിച്ചു.