കൊട്ടിയം: പറക്കുളം പെട്രോൾ പമ്പിന് സമീപം മിനിലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മിനിലോറി ഡ്രൈവർമാരായ ആലുവ സ്വദേശി ജിഷ്ണു, കല്ലറ സ്വദേശി ജോഷി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 6.30 നായിരുന്നു അപകടം. ആലുവയിൽ നിന്ന് കല്ലുവാതുക്കലേക്ക് നല്ലെണ്ണ കയറ്റിവന്ന മിനി പാർസൽ വാനും തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് ചരക്കുമായി പോയ മിനിലോറിയുമായി കൂട്ടിയിടിച്ചത്. ശക്തമായ മഴയിൽ അപകടകരമായ വളവിൽ വാഹനങ്ങൾ നിയന്ത്രണം വിട്ടതാകം അപകടകാരണമെന്ന് കരുതുന്നു. കൂട്ടിയിടിച്ച വാഹനങ്ങളിലൊന്ന് സമീപത്തെ വൈദ്യുത ട്രാൻസ്ഫോർമറിന്റെ വേലി തകർത്താണ് നിന്നത്. മറ്റൊരു വാഹനം പെട്രോൾ പമ്പിനു മുന്നിൽ നിർറുത്തിയിട്ടിരുന്ന സ്വകാര്യ ബസിലേക്കും ഇടിച്ചു കയറി. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.