c
യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി മയ്യനാട് വെസ്റ്റ് ശാഖയിൽ നടന്ന പരിപാടിയിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് സാമ്പത്തിക സഹായം കൈമാറുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നും ഭക്ഷ്യക്കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. മയ്യനാട് വെസ്റ്റ് ശാഖയിൽ നടന്ന പരിപാടി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്തു. മയ്യനാട് സെൻട്രൽ, മയ്യനാട് സൗത്ത്, മുഖത്തല, പേരൂർ, ചാത്തിനാംകുളം ശാഖാപരിധികളിൽ സഹായ വിതരണം നടത്തി. യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഡി.എൻ. വിനുരാജ്, ഹരി ശിവരാമൻ, അഭിലാഷ്, അനൂപ് ശങ്കർ, ബൈജുലാൽ എന്നിവർ നേതൃത്വം നൽകി.