ശാസ്താംകോട്ട: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ കർഷക ദിനാചരണം നടത്തി. ശാസ്താംകോട്ട ബ്ലോക്കിൽ ഓൺലൈനായി നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്, പി.എം.സെയ്ദ്, ഡോ.സി. ഉണ്ണികൃഷ്ണൻ, മത്സ്യ കർഷകരായ മധുസൂദനൻ പിള്ള, ശശിധരൻ നായർ, ഫിഷറീസ് വകുപ്പു ജീവനക്കാരായ ലീനമേരി, രേഷ്മാ രമേശ് എന്നിവർ സംസാരിച്ചു.