കരുനാഗപ്പള്ളി: കവരത്തി പൊലീസ് റെയ്ഡ് ചെയ്ത ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ ഫ്ലാറ്റിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമിന്റെ നിർദ്ദേശപ്രകാരം എ.എം.ആരിഫ് എം. പി യും കെ.എൻ. ഗോപിനാഥും സന്ദർശിച്ചു. ഐഷ സുൽത്താന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫ്ലഷ് എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കിടയിലാണ് എം.പി എത്തിയത്. നീതിയ്ക്കു വേണ്ടിയുള്ള ഐഷയുടെ പോരാട്ടത്തിൽ നിയമപരമായ എല്ലാ സഹായവും എം .പി വാഗ്ദാനം ചെയ്തു. ഐഷ സുൽത്താനയെ മനപൂർവം ലക്ഷ്യം വെച്ച് ദ്വീപ് ഭരണകൂടം നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും എം.പി.മാരുടെയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും എ.എം.ആരിഫ് എം.പി അറിയിച്ചു.